എം ഡി ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സി യിൽ നിന്നും പുറത്തേക്ക്

 • ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സി യെ രക്ഷപ്പെടുത്താൻ കഠിനമായി പ്രവർത്തിച്ച എം ഡി തന്റെ സ്ഥാനത്തു നിന്നും പുറത്തേക്ക്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഈ സ്ഥാപനത്തിന് മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. ദൗർഭാഗ്യകരമായ ഒരു കാര്യം ഞാൻ മനസ്സിലാക്കിയത് കെ എസ് ആർ ടി സി എന്ന സ്ഥാപനത്തിലെ 80 ശതമാനം ജീവനക്കാരും അവരുടെ സ്ഥാപനത്തെ സ്നേഹിക്കുന്നില്ല എന്നാണ്. ശമ്പളം മാത്രം കിട്ടിയാൽ മതി. ഒരു പക്ഷെ ഇത് പുറത്തു നിന്നു കാണുന്ന ഒരാളുടെ അഭിപ്രായമാകാം. എന്തായാലും ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സി എന്ന സ്ഥാപനം രക്ഷപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമിച്ചു. അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

 • Razia

  Changed the title of the thread from “എം ടി ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സി യിൽ നിന്നും പുറത്തേക്ക്” to “എം ഡി ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സി യിൽ നിന്നും പുറത്തേക്ക്”.
 • അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവയാണ് "ഒരുദ്യോഗസ്ഥനും അവന്‍ അയക്കപ്പെടുന്ന സ്ഥാപനത്തെ സ്വന്തമെന്ന നിലയില്‍ സ്നേഹിക്കരുത്. അങ്ങനെയുള്ള അവസരങ്ങളിലാണ് ആശകളും നിരാശകളും സ്വപ്നങ്ങളും മോഹഭംഗങ്ങളും ഒക്കെയുണ്ടാകുക. അത്തരം അവസ്ഥയിലേക്ക് പോകരുതെന്ന ആത്മാര്‍ത്ഥ ചിന്തയയുടെ തിരിച്ചറിവിലാണ് വിടവാങ്ങുന്നത്"

 • വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം

  നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്?

  സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്?

  ഈ സ്ഥാപനത്തിന്‍റെ പടിവാതിൽക്കൽ

  അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല.

  സിഎംഡിയെന്ന കൽപിത സിംഹാസനത്തിന്‍റെ

  അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല

  കാലം പായും, സമരങ്ങളും വ‍ർഗസമരങ്ങളും

  ഇസങ്ങളും വരും പോകും

  ശിശിരങ്ങൾ വിരിയും വസന്തം പൂക്കും

  അപ്പോഴും ചരിത്രം താനെ ഒഴുകും...


  വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം ചൊല്ലിയ കവിത